ക്ഷീരകര്‍ഷക സംഗമവും ക്ഷീര ഗ്രാമം പദ്ധതി ഉദ്ഘാടനവും നാളെ
ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക്തല ക്ഷീരകര്‍ഷക സംഗമവും ക്ഷീര ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും നാളെ (ഡിസംബര്‍ 28ന്) രാവിലെ 10.30ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ക്ഷീര കര്‍ഷകരുടെ സമ്മേളനം ക്ഷീരവികസന -മൃഗസംരക്ഷണ-വനം വകുപ്പ് മന്ത്രി അഡ്വ.കെ. രാജു ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിക്കും. എ.എം ആരിഫ് എം.പി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനെ ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ ആദരിക്കും. രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ക്ഷീര വികസന സെമിനാറില്‍ ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ നസീം ടി. ഹനീഫ്, റിട്ട. ക്ഷീര വികസന വകുപ്പ് അസി.ഡയറക്ടര്‍ എം.ബി സുഭാഷ് എന്നിവര്‍ വിഷയം അവതരിപ്പിക്കും.
ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍, പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രമോദ്, റ്റി.ആര്‍.സി.എം.പി.യു. ചെയര്‍മാന്‍ കല്ലട രമേശ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജി ശ്രീലത തുടങ്ങിയവര്‍ പ്രസംഗിക്കും. മികച്ച ക്ഷീര വികസന യൂണിറ്റുകള്‍ക്കുള്ള പുരസ്‌കാരം, ക്ഷീര ഗ്രാമം പദ്ധതി ധന സഹായം, കൂടുതല്‍ പാല്‍ അളന്ന കര്‍ഷകര്‍ക്കുള്ള ആദരം, കന്നുകാലി -കന്നുകുട്ടി പ്രദര്‍ശന മത്സരം, കന്നുകാലി പ്രദര്‍ശന മത്സര റാണിയുടെ ഉടമയെ ആദരിക്കല്‍, പശുക്കളുടെ വന്ധ്യതാ പരിശോധന ക്യാമ്പ് എന്നിവയും നടക്കും.
- Log in to post comments