Skip to main content

നോർക്ക പോസ്റ്റ് ഫെസിലിറ്റേഷൻ മീറ്റ് ഇന്ന് (ഡിസംബർ 27)

  പ്രവാസി കേരളീയരുടെ നിക്ഷപ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) സഹായത്താൽ കേരളത്തിൽ സംരംഭങ്ങൾ ആരംഭിച്ചവരുടെ യോഗം എൻബി.എഫ്.സി പോസ്റ്റ് ഫെസിലിറ്റേഷൻ മീറ്റ്-2019 ഇന്ന് (ഡിസംബർ 27) ഉച്ചയ്ക്ക്  2.30 ന് മസ്‌ക്കറ്റ് ഹോട്ടലിലെ സോണാറ്റ ഹാളിൽ നടക്കും. തൊഴിൽ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
കേരളത്തിൽ നിക്ഷേപത്തിനുള്ള അവസരങ്ങൾ പഠിച്ച് അവ മുൻഗണനാക്രമത്തിൽ പ്രവാസികളായ കേരളീയ സംരംഭകരുടെ മുന്നിലെത്തിച്ച്  നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോർക്ക റൂട്ട്‌സിന്റെ കീഴിൽ ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ രൂപീകരിച്ചിരിക്കുന്നത്. നോർക്ക  ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ മുഖേന 2019-20 സാമ്പത്തിക വർഷത്തിൽ ഇതുവരെ 30 സംരംഭങ്ങളിലായി  ഏകദേശം 100 കോടി രൂപയുടെ നിക്ഷേപം സാദ്ധ്യമായി.  
സംരംഭകർക്കുള്ള സർട്ടിഫിക്കറ്റ് ഓഫ് ഫെസിലിറ്റേഷൻ ചടങ്ങിൽ വിതരണം ചെയ്യും. നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ട് ഹെഡ് ജെ.റാം കേരളത്തിലെ ബിസിനസ്സ് അവസരങ്ങൾ സദസിന് പരിചയപ്പെടുത്തും. നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക വകുപ്പ്  ജോയിന്റ് സെക്രട്ടറി കെ. ജനാർദ്ദനൻ, നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ ഡി.ജഗദീശ്, എൻ.ബി.എഫ്.സി ബിസിനസ്സ് ഡെവലപ്പ്‌മെന്റ് മാനേജർ വി.എൽ മഹേഷ് സുന്ദർ,  വ്യവസായ/ ബാങ്കിംഗ് മേഖലയിലെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്‌സ്.4668/19

date