ലൈഫ്: കുടുംബസംഗമം കല്‍പ്പറ്റ ബ്ലോക്ക്തല സംഘാടക സമിതി രൂപീകരിച്ചു
ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കല്‍പ്പറ്റ ബ്ലോക്ക്തല കുടുംബ സംഗമത്തോടനുബന്ധിച്ച് സംഘാടകസമിതി രൂപവത്കരിച്ചു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ രക്ഷാധികാരിയായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്. ജനവരി 13 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ ഗുണഭോക്താക്കള്‍ക്കായി പ്രത്യേകം അദാലത്തും നടത്തും. അദാലത്തില്‍ വിവിധ വകുപ്പുകളുടെ കൗണ്ടറുകള്‍ ഉണ്ടാകും. അക്ഷയ കേന്ദ്രങ്ങളുടെ സൗജന്യ സേവനവും ഗൂണഭോക്താക്കള്‍ക്ക് ലഭിക്കും. ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 3378 വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. യോഗത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി അധ്യക്ഷത വഹിച്ചു. ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗ്ഗീസ്, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ഹനീഫ, വില്ലേജ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ജി. രാജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments