സൗരോത്സവമാക്കി മാനന്തവാടി നഗരസഭ
സൂര്യഗ്രഹണത്തോടനുബന്ധിച്ച് മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കിയ വിവിധ പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായി. നക്ഷത്ര നിരീക്ഷണം, ശാസ്ത്ര ബോധവല്‍ക്കരണ ക്ലാസ്സുകള്‍, മാജിക്ഷോ, അന്ധവിശ്വാസങ്ങള്‍ക്കെതിരായുള്ള ക്യാമ്പയിന്‍ തുടങ്ങിയവ പരിപാടികളാണ് നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കിയത്. മാനന്തവാടി ഗവ. യു.പി. സ്‌കൂളില്‍ നടന്ന പരിപാടി ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി ബിജു അധ്യക്ഷത വഹിച്ചു. ആസ്‌ട്രോ വയനാട് ജില്ലാ സെക്രട്ടറി ജോണ്‍ മാത്യൂ സൂര്യഗ്രഹണ തല്‍സമയ വിശദീകരണം നടത്തി. നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, സംഘാടക സമിതി കണ്‍വീനര്‍ കെ.അജയകുമാര്‍, മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സിമ്മീര്‍, ഡല്‍ഹി സിറ്റി ബാങ്ക് മാനേജര്‍ സഫല്‍, മാനന്തവാടിയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും പൊതു പ്രവര്‍ത്തകരും പങ്കെടുത്തു. ചിലമ്പ് നാടന്‍ പാട്ട് സംഘത്തിന്റെ നാടന്‍ പാട്ടും അരങ്ങേറി.
- Log in to post comments