Skip to main content

ആര്യാട് ബ്ലോക്കിലെ ലൈഫ് കുടുംബ സംഗമം നാളെ

ആലപ്പുഴ : ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിൽ വരുന്ന ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നാളെ ( ഡിസംബർ 28 )നടക്കും.  കലവൂർ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ 9 മണിക്ക് നടക്കുന്ന സംഗമം അഡ്വ. എ. എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഷീന സനൽകുമാർ അധ്യക്ഷത വഹിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ആർ. രജിത് റിപ്പോർട്ട്‌ അവതരിപ്പിക്കും.
ജില്ലാ ദാരിദ്ര്യ ലഘൂകരണ പ്രൊജക്റ്റ്‌ ഡയറക്ടർ ജെ. ബെന്നി, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ പി. പി. ഉദയസിംഹൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും.

date