Skip to main content

നാരീ ശക്തി പുരസ്‌കാര്‍ : നോമിനേഷന്‍ ക്ഷണിച്ചു

സ്ത്രീശാക്തീകരണ രംഗത്തെ ദേശീയ  അവാര്‍ഡായ നാരീ ശക്തി പുരസ്‌കാരത്തിന് പരിഗണിക്കുന്നതിന്   അര്‍ഹതയുളള വനിതകള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍  എന്നിവരില്‍ നിന്നും  അപേക്ഷകള്‍/നോമിനേഷനുകള്‍ ക്ഷണിച്ചു.  അപേക്ഷകള്‍/നോമിനേഷനുകള്‍ www.narishaktipuraskar.wcd.gov.in എന്ന പോര്‍ട്ടലില്‍  ജനുവരി ഏഴിന്  മുന്‍പായി  ഓണ്‍ലൈനായി  സമര്‍പ്പിക്കണം. സ്ത്രീശാക്തീകരണ രംഗത്ത് നിസ്തുല സേവനങ്ങള്‍  സംഭാവന ചെയ്ത വനിതകള്‍ക്കും  സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എല്ലാ വര്‍ഷവും  അന്താരാഷ്ട്ര വനിതാ ദിനത്തില്‍  നല്‍കുന്ന ദേശീയ അവാര്‍ഡാണ് നാരീ ശക്തി പുരസ്‌കാരം.
ഫോണ്‍: 0468 2224130.

date