Skip to main content

വിദ്യാര്‍ഥികളുടെ അക്കൗണ്ട് വിവരം ലഭ്യമാക്കണം

 

പിന്നാക്ക  വിഭാഗ വികസന  വകുപ്പ് നടപ്പാക്കുന്ന  ഒ.ബി.സി പ്രീമെട്രിക്  സ്‌കോളര്‍ഷിപ്പ്  പദ്ധതിയുമായി  ബന്ധപ്പെട്ട്  തിരുവനന്തപുരം  മുതല്‍  എറണാകുളം  വരെയുളള  ജില്ലകളിലെ ഗവ/എയ്ഡഡ് സ്‌കൂളുകളില്‍  2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍  ഗൂണഭോക്തൃ പട്ടികയില്‍  ഉള്‍പ്പെട്ടിട്ടും തുക  ലഭിക്കാത്ത ഒ.ബി.സി  പ്രീമെട്രിക്   വിദ്യാര്‍ഥികളുടെ  ന്യൂനത  പരിഹരിച്ച  ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍  നിശ്ചിത മാതൃകയില്‍  പ്രധാന അധ്യാപകര്‍  ലഭ്യമാക്കണമെന്ന്  പിന്നാക്ക വിഭാഗ വികസന  വകുപ്പ്   എറണാകുളം   മേഖലാ ഡെപ്യൂട്ടി  ഡയറക്ടര്‍  അറിയിച്ചു.   അയയ്ക്കേണ്ട വിലാസം - മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക  വിഭാഗ  വികസന  വകുപ്പ് , രണ്ടാം നില, സിവില്‍  സ്റ്റേഷന്‍ , കാക്കനാട്, എറണാകുളം, പിന്‍ - 682 030.  
ഫോണ്‍ : 0484-2429130.

 

date