Post Category
ദേശീയ സമ്മതിദായക ദിനാചരണം: കത്തെഴുത്ത് മത്സരം കാതോലിക്കേറ്റ് കോളജില്‍
ദേശീയ സമ്മതിദായക ദിനാചരണത്തോട് അനുബന്ധിച്ച് ഇലക്ഷന് കമ്മീഷന് എട്ടു മുതല്‍ 12 ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജനുവരി ഒന്നിന് രാവിലെ 11 മുതല്‍ 11.30 വരെ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ജില്ലാതല കത്തെഴുത്ത് മത്സരം നടത്തും. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന മത്സരമാണ് കോളജിലേക്ക് മാറ്റിയത്. കത്തെഴുത്ത് മത്സരത്തിന് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ രാവിലെ 9.30ന് രക്ഷകര്‍ത്താവിന്റെയോ, സുഹൃത്തിന്റെയോ, ബന്ധുവിന്റെയോ മേല്‍വിലാസം എഴുതിയ ഒരു പോസ്റ്റല്‍ ഇന്‍ലന്‍ഡും എഴുതുന്നതിനുള്ള പേനയുമായി ഹാജരാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് അറിയിച്ചു.
date
- Log in to post comments