Skip to main content

ആകാശ വിസ്മയം ജില്ലയിലും ദൃശ്യമായി

 

     ഏവരും  കാത്തിരുന്ന അസുലഭ മുഹൂര്‍ത്തതിന് ജില്ലയും സാക്ഷ്യം വഹിച്ചു.  അന്ധവിശ്വസങ്ങളെ മാറ്റിനിര്‍ത്തി മധുരം പങ്കിട്ടാണ് പലയിടത്തും അപൂര്‍വ്വ കാഴ്ച ജനങ്ങള്‍ ആസ്വദിച്ചത്.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, മലപ്പുറം അമച്ച്വര്‍ അസ്ട്രാണമേഴ്സ് സൊസൈറ്റി, ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റി തുടങ്ങിയവയുടെ  നേതൃത്വത്തിന്‍ ഗ്രഹണ നിരീക്ഷണത്തിന് ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. രാവിലെ 8.04 ന് ആരംഭിച്ച ഗ്രഹണം 11 മണിയോടെ അവസാനിച്ചു.
ഒന്‍പതരയോടെയാണ്  ദൃശ്യ വിരുന്നായ വലയ സൂര്യഗ്രഹണം കാണാനായത്. കുന്നുമ്മല്‍ കെ.എസ് ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് ഗ്രഹണം കാണാന്‍ സൗരകണ്ണടകളുമായി ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റി പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത്  നൂറുകണക്കിന് യാത്രക്കാര്‍ക്കും മറ്റും ആകാശവിസ്മയം കാണാന്‍ അവസരമൊരുക്കി. . നൂറ്റാണ്ടിലെ അപൂര്‍വ്വ കാഴ്ചക്ക് സാക്ഷിയാവാന്‍ അന്ധവിശ്വസങ്ങള്‍ മാറ്റിവച്ചാണ് ് പൊതു ഇടങ്ങളില്‍ ഒത്തുകൂടിയത്.  സ്‌കൂളുകളിലും കോളേജുകളിലും സയന്‍സ് ക്ലബുകളുടേയും മറ്റും നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെ നഗ്നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ സോളാര്‍ കണ്ണടകള്‍ ഉപയോഗിച്ചും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകള്‍ വഴിയുമാണ് കുട്ടികള്‍ പ്രപഞ്ച വിസ്മയം ആസ്വദിച്ചത്. ഇത്തരത്തിലുള്ള ഒരു വലയ ഗ്രഹണത്തിനായി ഇനി 2031 വരെ കാത്തിരിക്കണം.
 

date