Post Category
ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ പേരുള്ളവര്‍ പേര് നീക്കം ചെയ്യണം
പൊന്നാനി താലൂക്കിലും മറ്റുതാലൂക്കുകളിലുമായി ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടവര്‍ ഡിസമ്പര്‍ 31 നകം പേര് നിലനിര്‍ത്തേണ്‍ണ്ടതില്ലാത്ത റേഷന്‍കാര്‍ഡില്‍ നിന്നും പേര് നീക്കംചെയ്യുകയും ആധാര്‍ ബന്ധിപ്പിക്കുകയും ചെയ്യണം. അല്ലാത്തപക്ഷം ഒന്നിലധികം റേഷന്‍ കാര്‍ഡുകളിലായി അനധികൃതമായി റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റിയതായി ശ്രദ്ധയില്‍പെട്ടാല്‍ അനധികൃതമായി വാങ്ങിയ റേഷന്‍ സാധനങ്ങളുടെ കമ്പോളവില ഈടാക്കുകയും മറ്റുനിയമനടപടികള്‍ സ്വീകരിക്കു കയും ചെയ്യും. റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ ഡിസംബര്‍ 31 നകം ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments