Skip to main content

ഓപ്പറേഷൻ പ്യൂവർ വാട്ടർ; ടാങ്കർ ലോറി ഉടമകളുടെ യോഗം 30 ന്

ഓപ്പറേഷൻ പ്യൂവർ വാട്ടർ; ടാങ്കർ ലോറി ഉടമകളുടെ യോഗം 30 ന്

 

കാക്കനാട്:  ഓപ്പറേഷൻ പ്യൂവർ വാട്ടർ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ  ചർച്ച ചെയ്യുന്നതിന് ടാങ്കർ ലോറി ഉടമകൾ, സെപ്റ്റിക് മാലിന്യങ്ങൾ കൊണ്ടു പോകുന്ന ലോറി ഉടമകൾ  എന്നിവരുടെ യോഗം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ഈ മാസം 30 ന് രാവിലെ 11ന് നടക്കുന്ന യോഗത്തിൽ ലോറി ഉടമകളും ആഭ്യന്തരം, തദ്ദേശ സ്വയംഭരണം, റവന്യൂ, ഗതാഗതം, ജലവിഭവം, ആരോഗ്യം, ഭക്ഷ്യ പൊതുവിതരണം, ഉപഭോക്തൃ കാര്യം തുടങ്ങിയ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു.

 

date