Skip to main content

കാപക്സ് ഫാക്ടറിയില്‍ 210 തൊഴില്‍ദിനങ്ങള്‍ സര്‍ക്കാര്‍ വാക്ക് പാലിച്ചു - മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

ആലപ്പുഴകാപക്സിന്‍റെ ഫാക്ടറിയില്‍ തൊഴില്‍ദിനങ്ങളുടെ നിറവ് സമ്മാനിച്ച് സംസ്ഥാന സര്‍ക്കാര്‍കായംകുളം പത്തിയൂര്‍ കാപ്പക്സ് കശുവണ്ടി ഫാക്ടറിയിൽ 2019-20 കലണ്ടര്‍ വര്‍ഷം 210 തൊഴില്‍ദിനങ്ങള്‍ പിന്നിട്ടുകശുവണ്ടി മേഖലയുടെ പുനരുജ്ജീവനം അടയാളപ്പെടുത്തുന്ന സുപ്രധാന നേട്ടമാണിത്. ഫിഷറീസ് - കശുവണ്ടി വികസന വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഫാക്ടറി വളപ്പില്‍ ആഘോഷത്തിന് തിരികൊളുത്തി. തൊഴിലാളികളുടേയും ജീവനക്കാരുടേയും കുട്ടികളില്‍ 2018-19 അധ്യയന വര്‍ഷം മികച്ച വിജയം നേടിയവര്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സര്‍ക്കാരിന്‍റെ ഇച്ഛാശക്തിക്ക് തെളിവാണ് ഇവിടെ സൃഷ്ടിക്കാനായ തൊഴില്‍ദിനങ്ങള്‍. കാഷ്യുബോര്‍ഡ് രൂപീകരിച്ച് തോട്ടണ്ടിയുടെ ലഭ്യത ഉറപ്പാക്കിയാണ് ഇതു സാധ്യമാക്കിയത്. വരും വര്‍ഷങ്ങളില്‍ 250 തൊഴില്‍ദിനങ്ങള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നിഷ്പ്രയാസം കഴിയുമെന്നാണ് ഈ നേട്ടം സൂചിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

 

ജോലിയിൽ നിന്നും പിരിയുന്ന കശുവണ്ടി തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റി അടക്കമുളള നിയമപരമായ എല്ലാ ആനുകൂല്യങ്ങളും ഒന്നിച്ച് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തോട്ടണ്ടിയുടെ കുറവ് നികത്തുന്നതിനായി സംസ്ഥാന സർക്കാർ 40 കോടി രൂപാ പ്രവർത്തന മൂലധനം നൽകി കാഷ്യു ബോർഡ് രൂപീകരിച്ചു. സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകളുടെ കടം മൂലമുണ്ടായ ജപ്തി നടപടികൾ ഒഴിവാക്കുന്നതിനായി ഒരു വർഷം കൂടി മൊറട്ടോറിയം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ സ്വകാര്യ വ്യവസായികളെയും സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്.പൊതു മേഖലയെ വിറ്റുതുലയ്ക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ക്ഷേമനിധി ആനുകൂല്യങ്ങൾ അടക്കം നിർത്തലാക്കി കൊണ്ടിരിക്കുന്നു. എന്നാൽ സംസ്ഥാന സർക്കാർ പൊതുമേഖലയെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. കാപ്പക്സിനെ മാതൃകാ വ്യവസായ സ്ഥാപനമായി ഉയർത്താനും കഴിഞ്ഞതായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.ചടങ്ങിൽ കാപ്പക്സ് ചെയർമാൻ പി ആർ വസന്തൻ അദ്ധ്യക്ഷനായി. എ. എം ആരിഫ് എം പി, ആലപ്പി സഹകരണ സ്പിന്നിംഗ് മിൽ ചെയർമാൻ എം എ അലിയാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.കാപ്പക്സ് മാനേജിംഗ് ഡയറക്ടർ എസ് അനിൽകുമാർ, ഡയറക്ടർമാരായ കെ സുഭഗൻ, സി ജി ഗോപുകൃഷ്ണൻ, കോനേത്തു ഭാസുരൻ, അഡ്വ ടി സി വിജയൻ ,പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ സുകുമാരൻ, ഐ ജയകുമാരി, കെ പി മോഹൻദാസ് ,എം ചന്ദ്രമോഹൻ, എം വിജയകുമാർ, ടി കെ രാജൻ, കെ സോമൻ, തുളസീദാസ് ,എൻ സുഗതൻ,ഫാക്ടറി മാനേജർ ഇൻ ചാർജ്ജ് എസ് രാധിക എന്നിവർ സംസാരിച്ചു.

date