Skip to main content

റദ്ദായ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ വിമുക്തഭടന്മാര്‍ക്ക് അവസരം

ആലപ്പുഴ:ജില്ലാ സൈനികക്ഷേമ ഓഫീസില്‍ തൊഴില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളതും വിവിധ കാരണങ്ങളാല്‍ 1999 ജനുവരി ഒന്നു മുതല്‍ 2019 നവംബര്‍ 20 വരെ രജിസ്ട്രേഷന്‍ പുതുക്കുവാന്‍ സാധിക്കാത്തവരുമായ വിമുക്തഭടന്മാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടുകൂടി പുതുക്കുവാന്‍ 2020 ജനുവരി 31 വരെ അവസരം നല്‍കുന്നു.തൊഴില്‍ രജിസ്ട്രേഷന്‍ കാര്‍ഡില്‍(എക്സ്- 10) 10/98 മുതല്‍ 09/2019 വരെ പുതുക്കല്‍ രേഖപ്പെടുത്തിയവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാണ്. പ്രവൃത്തി ദിവസങ്ങളില്‍ വിമുക്തഭടന്‍ തൊഴില്‍ രജിസ്ട്രേഷന്‍ കാര്‍ഡുമായി നേരിട്ട് ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ഹാജരാകണം.വിശദവിവരത്തിന് ഫോണ്‍: 0477 2245673.

 

date