Skip to main content

ശരണ്യ സ്വയംതൊഴില്‍ പദ്ധതിയിലേക്ക്  അപേക്ഷിക്കാം

ജില്ലയില്‍ സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ള ശരണ്യ സ്വയം തൊഴില്‍ പദ്ധതിയിലേക്ക്  ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷിക്കാം.  അവിവാഹിതരായ ് 30 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍,  വിധവകള്‍, വിവാഹ മോചിതര്‍, ഏഴ് വര്‍ഷമായി  ഭര്‍ത്താവിനെ കാണാതാവുകയോ ഉപേക്ഷിച്ചുപോയവരോ ആയിട്ടുള്ള സ്ത്രീകള്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.    അപേക്ഷ ഫോറം  ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും, ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും, മഞ്ചേശ്വരം ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംപ്‌ളോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോയിലും ലഭിക്കും. 

date