Post Category
ദ്വിദിന ദേശീയ സെമിനാറില്‍ പങ്കെടുക്കാം
സംസ്ഥാന യുവജന കമ്മീഷന്‍ 2020 ജനുവരി അവസാന വാരം ഭാവിയെ വായിക്കുമ്പോള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള 18 നും 40 നും മധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥികളും യുവതീയുവാക്കളും ജനുവരി 15 നകം ബയോഡേറ്റ സഹിതം അപേക്ഷിക്കണം. അപേക്ഷ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം 33 എന്ന വിലാസത്തിലോ ksycyouthseminar@gmail.com എന്ന മെയില്‍ വഴിയോ അയക്കാം. അപേക്ഷാ ഫോറം www.ksyc.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.ഫോണ്‍. 0471 2308630..
date
- Log in to post comments