Skip to main content

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്: ക്യാഷ് അവാർഡ് വിതരണം ജനുവരി ഒന്നിന്

2019 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ മെഡൽ നേടിയ കേരള ടീമംഗങ്ങൾക്കും സംസ്ഥാന സ്‌കൂൾ കായികമേളയിലെ മികച്ച സ്‌കൂളുകൾക്കും വ്യക്തിഗത ചാമ്പ്യൻമാർക്കുമുള്ള അനുമോദന ചടങ്ങ് ജനുവരി ഒന്നിന് രാവിലെ 11ന് ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ ക്യാഷ് അവാർഡ് വിതരണം ചെയ്യും.
പി.എൻ.എക്‌സ്.4685/19

date