Skip to main content

ഉപരാഷ്ട്രപതി ഇന്ന് (ഡിസംബർ 30) കേരളത്തിലെത്തും

 

ഉപരാഷ്ട്രപതി വെങ്കയ്യനായിഡു തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് ഇന്ന് (ഡിസംബർ 30) എത്തും.  രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററിൽ വർക്കലയിലേക്ക് തിരിക്കും.  രാവിലെ 10ന് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും.  ഇവിടെ നിന്ന് 12 മണിക്ക് തോന്നയ്ക്കൽ സായിഗ്രാമത്തിലെത്തുന്ന ഉപരാഷ്ട്രപതി സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷത്തിൽ മുഖ്യാതിഥിയാവും.  വൈകിട്ട് നാലിന് മാർ ഇവാനിയോസ് ക്യാമ്പസിൽ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കും.  വൈകിട്ട് 5.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം പ്രത്യേക വിമാനത്തിൽ മടങ്ങും.
പി.എൻ.എക്‌സ്.4698/19

date