Skip to main content

അന്തിമവോട്ടര്‍ പട്ടിക ഫെബ്രുവരി 7 ന് പ്രസിദ്ധീകരിക്കും

   മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ വോട്ടര്‍ പട്ടികാ നിരീക്ഷകനായ തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗള്‍ വിലയിരുത്തി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ക്കും പൊതുജനങ്ങള്‍ക്കിയയില്‍ ആവശ്യമായ പ്രചരണം നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ആവശ്യമാണെന്ന് സഞ്ജയ് കൗള്‍ അഭിപ്രായപ്പെട്ടു. എല്ലാ ബൂത്തുകളിലും ബി.എല്‍.എമാരെ നിയമിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

   അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 7 ന് പ്രസിദ്ധീകരിക്കും. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ അപേക്ഷയോടൊപ്പം മൊബൈല്‍ ഫോണ്‍ നമ്പറും അടുത്ത ബന്ധുക്കളുടെ തിരിച്ചറിയല്‍ കാര്‍ഡ് കോപ്പിയും നല്‍കണം. പേര് ചേര്‍ക്കുന്നതിനും നീക്കം ചെയ്യുന്നതിനും  തിരുത്തല്‍ വരുത്തുന്നതിനും ജനുവരി 15 വരെയാണ് സമയം ലഭിക്കുക. 27 നകം അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കും. പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേകങ്ങള്‍ smksecy@gmail എന്ന വിലാസത്തിലോ 0471 2517011 , 2333701, 9447011901 എന്ന ഫോണ്‍ നമ്പറിലോ അറിയിക്കാം.

        മാനന്തവാടി താലൂക്ക് ഓഫീസില്‍ നടന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ജയപ്രകാശ്, ഇ.ആര്‍.ഒമാര്‍,വില്ലേജ് ഓഫീസര്‍മാര്‍,ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date