Skip to main content

ചട്ടലംഘന നിര്‍മ്മാണം: പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം

ജില്ലയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ വിവരങ്ങള്‍ ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.malappuram.nic.in ലും നോട്ടീസ് ബോര്‍ഡിലും വില്ലേജ് ഓഫീസുകളിലും പരസ്യപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് അവരവരുടെ കെട്ടിടങ്ങള്‍/ നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച് പരിശോധിക്കാം. പരാതികളും ആക്ഷേപങ്ങളും ഉണ്ടെങ്കില്‍ അപേക്ഷ ജില്ലാകലക്ടര്‍ക്ക് നേരിട്ടോ അതത് ഗ്രാമപഞ്ചായത്ത്/മുന്‍സിപ്പാലിറ്റി മുഖേനയോ ഡിസംബര്‍ 31 നകം സമര്‍പ്പിക്കാമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
 

date