Post Category
സൗജന്യ പ്രീമാരിറ്റല്‍ കൗണ്‍സിലിങ് ക്ലാസ് ഉദ്ഘാടനം ചെയ്തു
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ മഅദിന്‍ അക്കാദമിയില്‍ പുതുതായി അനുവദിച്ച സൗജന്യ പ്രീമാരിറ്റല്‍ കൗണ്‍സിലിങ് കോഴ്സിന്റെ ഉദ്ഘാടനം വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ പ്രൊഫ.പി.മമ്മദ് ഉദ്ഘാടനം ചെയ്തു. മഅദിന്‍ അക്കാദമി ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. മഅദിന്‍ പ്രീമാരിറ്റല്‍ സെന്റര്‍ കോഡിനേറ്റര്‍ ലത്തീഫ് പൂവത്തിങ്കല്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ടി.എ.ബാവ തുടങ്ങിയവര്‍ സംസാരിച്ചു.
ദാമ്പത്യജീവിതം മുന്നൊരുക്കങ്ങള്‍, സന്തുഷ്ടകുടുംബജീവിതം, വിവാഹത്തിലെ നിയമ സദാചാര വശങ്ങള്, വിവാഹശേഷമുള്ള പഠനവും തൊഴിലും തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ് നയിക്കും. ഡിസംബര്‍ 31ന് ക്ലാസ് സമാപിക്കും. കോഴ്സ് പൂര്‍ത്തിയായവര്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
date
- Log in to post comments