Skip to main content

ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍  

ഒരുമയോടെയുള്ള പ്രളയ പുനരദ്ധിവാസ പ്രവര്‍ത്തനങ്ങളിലൂടെ ദുരിതത്തെ മറികടന്ന സന്തോഷത്തിന്റെ വര്‍ഷമായിരുന്നു 2019. സര്‍ക്കാരിന്റെ ലൈഫ് മിഷനിലൂടെ ദുരിത ബാധിതര്‍ക്ക് വലിയ അളവ് ആശ്വാസം പകരാന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. കോളനി നിവാസികളുടെ ചിരകാല അഭിലാഷമായ പട്ടയ പ്രശ്‌നത്തിനും ജനുവരിയില്‍ പട്ടയമേളയിലൂടെ പരിഹാരമാകുകയാണ്. ഹരിത കേരള മിഷനിലൂടെ ജില്ലയുടെ പ്രകൃതി സൗന്ദര്യം നില നിര്‍ത്തുന്നതിന് ഇനി ഞാന്‍ ഒഴുകട്ടേ എന്ന നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പും  ശുചീകരണവും, മുളനട്ടും പുല്ലുവെച്ചും മണ്ണൊലിപ്പും മലയിടിച്ചിലും തടയുന്നതിനുള്ള ശ്രമങ്ങളും  പുരോഗമിക്കുകയാണ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നാം നേടിയ സന്തോഷം ഈ ക്രിസ്തുമസ് വേളയിലും 2020 ന്റെ നവവത്സര വേളയിലും നമ്മുക്ക് ഒന്നായി പങ്കുവെയ്ക്കാമെന്നും ജില്ലാകളക്ടര്‍ എച്ച് ദിനേശേന്‍ ആശംസിച്ചു.
 

date