Skip to main content
മുതലക്കോടം ഇലഞ്ഞിക്കുഴി തോട്ടിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്യുന്നു

ഇനി ഞാനൊഴുകട്ടെ; ശുചീകരണം സംഘടിപ്പിച്ചു

തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 14 ,16 വാര്‍ഡുകളിലൂടെ ഒഴുകുന്ന ഇലഞ്ഞിക്കുഴി തോടിന്റെ മുതലക്കോടം മുതലുള്ള രണ്ട് കിലോ മീറ്റര്‍   ദൂരം പൊതുജന പങ്കാളിത്തത്തോടെ ശുചീകരിച്ചു. ഇനി ഞാനൊഴുകട്ടെ എന്ന പേരില്‍ ഹരിത കേരളം മിഷന്‍ നടപ്പാക്കുന്ന നിര്‍ച്ചാല്‍ പുനഃജീവന  പദ്ധതിയുടെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചത്. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി പ്രവര്‍നത്തനോദ്ഘാടനം നിര്‍വഹിച്ചു.
കൗണ്‍സിലര്‍മാരായ  സി.കെ. ജാഫര്‍, അനില്‍കുമാര്‍, ഹരിതകേരളം റിസോഴ്‌സ് പേഴ്‌സണ്‍ എം.എന്‍. മനോഹര്‍ എന്നിവര്‍  നേതൃത്വം നല്‍കി.   കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്റ്റുഡന്റ്  പോലീസ് കേഡറ്റുകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ സന്നദ്ധ രാഷ്ട്രീയ സംഘടനാ  പ്രവര്‍ത്തകര്‍, വ്യാപരികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തിയത്. 150 പേര്‍  ശുചികരണ യജ്ഞത്തില്‍ പങ്കാളികളായി.

date