Skip to main content

പുഴ പുനരുജ്ജീവനം 27 ന് ഇരട്ടയാറില്‍

ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ നദികളെ ശുദ്ധമാക്കി നിലനിര്‍ത്താനും പരിപാലിക്കാനുമുള്ള സംയുക്ത ജനകീയ സംരംഭമായ പുഴ പുനരുജ്ജീവനത്തിന്  27 ന് തുടക്കമാകും. ഹരിത കേരള മിഷന്റെയും ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്തഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇരട്ടയാറില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലച്ചന്‍ ജോസഫ് അധ്യക്ഷത വഹിക്കും. നാടിന്റെ ജീവജലസ്രോതസുകളായിരുന്ന നദികള്‍ ഇന്ന് മലിനീകരണം, മണ്ണിടിച്ചില്‍, തീരം നികത്തല്‍, കൈവഴികള്‍, പുഴയോര കയ്യേറ്റം തുടങ്ങി വിവിധ കാരണങ്ങളാല്‍ ഗുരുതര സ്ഥിതി നേരിടുന്ന സാഹചര്യത്തിലാണ് നദികളെ നിര്‍മ്മലമാക്കി വീണ്ടെടുക്കാന്‍ ഹരിത കേരള മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതുജന പങ്കാളിത്തതോടെ ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതി നടപ്പാക്കുന്നത്. ഇരട്ടയാറില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കുട്ടിയമ്മ സെബാസ്റ്റ്യന്‍, ജോസ്‌ന ജോബിന്‍,  ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീകല പി.ആര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയമോള്‍ എ.എം, ഗ്രാമ പഞ്ചായത്തംഗങ്ങളായ മാത്യു തോമസ്, കെ. ഡി. രാജു, റെജി ഇലിപ്പുലിക്കാട്ട്, ജെന്‍സി ചാര്‍ളി, സാലി തോമസ്, ലീലാമ്മ ജോണ്‍, മോളി രാജന്‍, പി.ബി ഷാജി, മെഡിക്കല്‍ ഓഫീസര്‍ ഡോ.വൈശാഖ് ജെ.എം, കൃഷി ഓഫീസര്‍ ഡോ.ഗോവിന്ദരാജ്, ഇടിഞ്ഞമല ജി.എല്‍.പി.എസ് ഹെഡ്മിസ്ട്രസ് ടെസി തോമസ്, ഇരട്ടയാര്‍, ശാന്തിഗ്രാം എസ്.സി.ബി പ്രസിഡന്റ്മാരായ ജിന്‍സണ്‍ വര്‍ക്കി, ജോയി കുഴികുത്തിയാനില്‍, ഇരട്ടയാര്‍ സെന്റ്‌തോമസ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോര്‍ജ്കുട്ടി എം.വി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോബി കണ്ണമുണ്ടയില്‍, സ്റ്റുഡന്റ്‌സ് പോലീസ് സി പി ഒ സാബു ജോസഫ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ജാന്‍സി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോസുകുട്ടി അരീപ്പറമ്പില്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി അബീഷ് ഐ നന്ദിയും പറയും.
 

date