Skip to main content

എം.പി ഫണ്ട്: അവലോകന യോഗം ചേർന്നു

കാക്കനാട്: ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ എം.പി ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പദ്ധതികളുടെ പുരോഗതി ബെന്നി ബഹന്നാന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. നിലവിലെ പദ്ധതികൾ ഉടൻ പൂർത്തിയാക്കി പുതിയ പദ്ധതികൾ സമയ ബന്ധിതമായി നടപ്പാക്കാൻ എല്ലാ ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന് എം.പി യോഗത്തിൽ ആവശ്യപ്പെട്ടു. മണ്ഡലത്തിൽ നാല് കോടി രൂപയുടെ പ്രവൃത്തികൾക്കായുള്ള പദ്ധതി നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്.

എം.പി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന്  എ.ഡി.എം കെ. ചന്ദ്രശേഖരൻ നായർ പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ ഉണ്ടെങ്കിൽ അവ ജില്ലാ പ്ലാനിംഗ് ഓഫീസിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ അറിയിക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു നിർദ്ദേശിച്ചു. 

സിവിൽ സ്റ്റേഷൻ പ്ലാനിംഗ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ തൃശ്ശൂർ  ജില്ലാ പ്ലാനിംഗ് ഓഫീസർ മായ ടി. ആർ, ഫിനാൻസ് ഓഫീസർ ജി. ഹരികുമാർ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അനിത ഏലിയാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date