Skip to main content
മൂലമറ്റം അഗ്‌നി രക്ഷാ നിലയത്തില്‍ സിവില്‍ ഡിഫന്‍സിന്റെ ഭാഗമായി നടത്തിയ പരിശീലനം

കേരള സിവില്‍ ഡിഫന്‍സ് സംവിധാനം മൂലമറ്റത്തും; പൊതുജനങ്ങള്‍ക്കും പരിശീലനാവസരം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ നടത്തുന്ന സാമൂഹികാധിഷ്ഠിത ദുരന്ത പ്രതികരണ സേനയുടെ നിലയ തലത്തിലുള്ള പ്രവര്‍ത്തനം മൂലമറ്റം അഗ്‌നിരക്ഷാലയത്തില്‍ ആരംഭിച്ചു. കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിലും മറ്റ് അപകടങ്ങളിലും സേനയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് പൊതുജനങ്ങളെ സന്നദ്ധരാക്കുന്നതിനും പങ്കെടുപ്പിക്കുന്നതിനും വേണ്ടിയാണ് കേരള സിവില്‍ ഡിഫന്‍സ് സംവിധാനം. ഇതിന്റെ ഭാഗമായി നടത്തിയ ആദ്യഘട്ട പരിശീലനത്തിന് മൂലമറ്റം സ്റ്റേഷന്‍ മാസ്റ്റര്‍ ഇ.ജി ശശീന്ദ്രബാബു നേതൃത്വം നല്കി. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി www.cds.fire.kerala.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
 

date