Skip to main content
സ്ത്രി സുരക്ഷാ സെമിനാറില്‍ ഇന്ദിരാഗാന്ദി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.വി.റ്റി ജലജകുമാരി ക്ലാസെടുക്കുന്നു

സ്ത്രീ സുരക്ഷ - സ്ത്രീകള്‍ ജാഗ്രത പാലിക്കണം

കട്ടപ്പന ഫെസ്റ്റ് 2019-20 നോടനുബന്ധിച്ച് നടന്ന സ്ത്രീ സുരക്ഷാ സെമിനാറില്‍ കൊച്ചി ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യുണിവേഴ്‌സിറ്റി അസിസ്റ്റന്റ് റീജിയണല്‍ ഡയറക്ടര്‍ ഡോ. വി.റ്റി ജലജാകുമാരി ക്ലാസ് എടുത്തു. ഇന്നത്തെ സാമൂഹിക ജീവിതത്തില്‍ സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീ സമൂഹം അതീവ ജാഗ്രത പാലിക്കണമെന്നും കുട്ടികളെ മുന്‍കാലത്തെ അപേക്ഷിച്ച് അതീവ കരുതലിലും നിരീക്ഷണത്തിലും വളര്‍ത്തണമെന്നും അവര്‍ പറഞ്ഞു.
സെമിനാറില്‍ നഗരസഭാ കൗണ്‍സിലര്‍ മഞ്ജു സതീഷ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ഗോപിനാഥ് ഉത്ഘാടനം ചെയ്തു. മുന്‍ ചെയര്‍മാന്‍ മനോജ് എം തോമസ്, കൗണ്‍സിലര്‍മാരായ സിബി പാറപ്പായില്‍, ലൂസി ജോയി, സെലിന്‍ ജോയി, രാജമ്മ രാജന്‍, തങ്കമണി രവി, ബീനാ വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

date