Skip to main content

അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ല നിര്‍മിതി കേന്ദ്രത്തില്‍ ഒരു ഡിവിഷണല്‍ അക്കൗണ്ടിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തില്‍ ആറുമാസത്തേക്ക് പ്രതിമാസം 12000 രൂപ നിരക്കിലാണ് നിയമനം. അപേക്ഷകര്‍ എം കോം പാസായിരിക്കണം. ടാലിയില്‍ മികവ് ഉള്ളവരായിരിക്കണം.  
എഴുത്തുപരീക്ഷ , കമ്പ്യൂട്ടര്‍ പ്രായോഗിക പരീക്ഷ , ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായം 22 നും 45 നും മധ്യേ.  അപേക്ഷകര്‍ ബയോഡേറ്റയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്ളടക്കം ചെയ്തു ജനുവരി 20 ന്  5 മണിക്ക് മുന്‍പ് പ്രോജക്ട് എന്‍ജിനീയര്‍, ജില്ലാ നിര്‍മ്മിതികേന്ദ്രം ഇടുക്കി, പൈനാവ് പി.ഒ കുയിലിമല പിന്‍ 685603 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനെയോ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232252.

date