Skip to main content

ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗമത്സരം ജനുവരി 2 വരെ രജിസ്റ്റര്‍ ചെയ്യാം

2020 ജനുവരി 12 ലെ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി ജനുവരി 2 വരെ നീട്ടി. ജനുവരി 6ന് ചെങ്ങന്നൂരിലാണ് മത്സരം. വിജയികള്‍ക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തുന്ന ചടങ്ങില്‍ വിതരണം ചെയ്യും. വിഷയാവതരണത്തിന് 5 മിനിറ്റാണ് സമയം ലഭിക്കുക. വിഷയം പ്രസംഗം തുടങ്ങുന്നതിന് 5 മിനിറ്റ് മുമ്പ് നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോളേജ് പ്രിന്‍സിപാളിന്റെ സാക്ഷ്യപത്രത്തോടെ അപേക്ഷിക്കണം. താല്‍പര്യമുള്ളവര്‍   കേരള സംസ്ഥാന യുവജനകമ്മീഷന്‍, വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍ 695033 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ  youthday2020@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0471 2308630, 8086987262
 

date