Skip to main content

എറണാകുളം അറിയിപ്പ്

ഗസ്റ്റ് അദ്ധ്യാപക ഒഴിവ് 

എറണാകുളം മഹാരാജാസ് കോളെജിലെ ബോട്ടണി വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. കോളെജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍പെട്ടവരും നിശ്ചിത യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 2020 ജനുവരി 3 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ഹാജരാകണം. 

കൗണ്‍സിലര്‍, ഡാറ്റാ മാനേജര്‍ ഒഴിവ്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലര്‍, ഡാറ്റാമാനേജര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമാണ് കൗണ്‍സിലര്‍ തസ്തികയിലേക്ക് യോഗ്യത. കൊമേഴ്‌സ് ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയും ഉള്ളവര്‍ക്ക ഡാറ്റാ മാനജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജനവരി 3 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയുമായി രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസില്‍വെച്ച് നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. 
 

date