Skip to main content

പുതുവത്സരാഘോഷം; സുരക്ഷാ നടപടികള്‍ സ്വീകരിച്ചു

ആലപ്പുഴ: പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.എം.ടോമിയുടെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ നടപടികള്‍ ജില്ലയില്‍ സ്വീകരിച്ചു. ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷനിലേയും ലഭ്യമായ അംഗബലത്തിന് അനുസരിച്ച് ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കിയാണ് സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. പുതുവര്‍ഷ പിറവിയുമായി ബന്ധപ്പെട്ട് ഡിസംബര്‍ 31ന് വൈകുന്നേരം അഞ്ചു മണി മുതല്‍ വിവിധ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ബീച്ചുകളിലും നടത്തുന്ന ആഘോഷപരിപാടികളില്‍ സാമൂഹ്യവിരുദ്ധരുടെ സാന്നിദ്ധ്യം ഇല്ലായെന്ന് ഉറപ്പുവരുത്തും. ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്ന വിദേശിയരടക്കമുളള ടൂറിസ്റ്റുകള്‍ക്കും സ്ത്രികള്‍ക്കും സുരക്ഷ ഒരുക്കും.

ആഘോഷപരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും, പാതയോരങ്ങളിലും ശക്തമായ പെട്രോളിംഗ് നടത്തും. ദേശീയപാതകളിലും സംസ്ഥാന പാതകളിലും വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് ശക്തമായ പരിശോധന ഉണ്ടാകും. മദ്യപിച്ചും, അതീവ വേഗതയിലും വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. പുതവത്സരത്തിന്‍റെ ഭാഗമായി ആഘോഷങ്ങള്‍ അതിരു് വിടാതിരിക്കാനും, ആഘോഷത്തിന്‍റെ മറവില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ, ശക്തമായ നടപടികള്‍ സ്വീകരിക്കും. ആഘോഷങ്ങള്‍ക്കിടയില്‍ സ്ത്രികളോടും കുട്ടികളോടും കാണിക്കുന്ന എല്ലാവിധതത്തിലുള്ള അതിക്രമങ്ങള്‍ക്ക് എതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കും.ഹൗസ് ബോട്ടിലും മറ്റും യാത്ര ചെയ്യുമ്പോള്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും, ഹൌസ് ബോട്ട് ഉള്‍പ്പടെയുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മുകളില്‍ കയറി നിന്ന് ആഘോഷങ്ങളില്‍ ഏര്‍,പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം, ഹൌസ് ബോട്ടിലും മറ്റ് യാനങ്ങളിലും മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചാല്‍ കേസ്സ് രജിസ്റ്റര്‍ ചെയ്യുന്നത് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കും . മുന്‍കാലകുറ്റവാളികളെ കരുതല്‍ അറസ്റ്റ് ഉള്‍,പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.

രാത്രി സമയത്ത് പള്ളിയിലും മറ്റ് ആഘോഷ സ്ഥലങ്ങളിലും പോകുന്ന ആളുകള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തുന്നതിനും, ഈ സമയത്ത് അവരുടെ വീടുകളില്‍ മോഷണവും മറ്റും നടക്കുന്നതിന് സാധ്യത കണക്കിലെടുത്ത് ശക്തമായ പെട്രോളിംഗ് ഉള്‍പ്പടെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. കൂടാതെ ഷാഡോ പോലീസ്, പിങ്ക് പോലീസ്, പോലീസ് രഹസ്യാന്വേഷണ വിഭാഗം എന്നിവരേയും നിരീക്ഷണങ്ങള്‍ക്കും, സത്വരനടപടികള്‍ക്കുമായി ഫലപ്രദമായി വിന്യസിക്കുവാനും തീരുമാനിച്ചു.

ജീവനി നമ്മുടെ കൃഷി വിപുലമായ പദ്ധതിക്ക് ഒന്നിന് തുടക്കം

ആലപ്പുഴ: പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത, വിഷ രഹിത പച്ചക്കറി ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് "ജീവനി നമ്മുടെ കൃഷി - നമ്മുടെ ആരോഗ്യം. പരിപാടി 2020 ജനവരി മുതല്‍ 2021 വിഷു വരെയുള്ള 470 ദിവസത്തേക്ക് സംഘടിപ്പിക്കുന്നു. പരമ്പരാഗത പച്ചക്കറി വിത്തുകളുടെ പ്രോത്സാഹനം, വിത്ത് കൈമാറ്റക്കൂട്ടം രൂപീകരിക്കുക, ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കാംപയിന്‍, എല്ലാ വീട്ടിലും പച്ചക്കറി പോഷകത്തോട്ടം, ജനപ്രതിനിധികളുടെ വീടുകളില്‍/ അവര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് പ്രദര്‍ശന പ്ലോട്ടുകള്‍, സ്കൂളുകള്‍ / അങ്കണനവാടികള്‍ / മറ്റു സ്ഥാപനങ്ങളില്‍ പച്ചക്കറികൃഷി വ്യാപനം, ബ്ലോക്ക്/ ഗ്രാമപഞ്ചായത്ത് തലത്തില്‍ പരിശീലനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ കൃഷി പാഠശാല, പച്ചക്കറി ക്ലസ്റ്ററുകളുടെ വിപുലീകരണം, ബയോഫാര്‍മസികള്‍, ഇക്കോ ഷോപ്പുകള്‍, ക്ലസ്റ്റര്‍ മാര്‍ക്കറ്റുകള്‍, ആഴ്ച ചന്തകള്‍ എന്നിവയുടെ വിപുലീകരണം, .ജൈവ ഉദ്പാദനോപാധികള്‍ ന്യായ വിലക്ക് ലഭ്യമാക്കല്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. പദ്ധതി പ്രകാരം പച്ചക്കറി വിത്തുകള്‍, പച്ചക്കറിതൈകള്‍ മറ്റു ഉദ്പാദനോപാധികള്‍ എന്നിവ കൃഷിഭവനുകളില്‍ നിന്നു ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക

 

ജില്ല ആസൂത്രണ സമിതിയുടെ യോഗം മാറ്റി

 

ആലപ്പുഴ: ജനുവരി മൂന്നിന് നടത്താനിരുന്ന ജില്ല ആസൂത്രണ സമിതിയുടെ യോഗം നാലിന് ഉച്ചയ്ക്ക്ശേഷം 2.30ന് ജില്ല ആസൂത്രണ സമിതി ഹാളില്‍ ചേരും.

 

date