Skip to main content

വണ്ടൂർ അങ്കണവാടി മുൻഗണനാപട്ടികയിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷിക്കാം

ഐ.സി.ഡി.എസ് വണ്ടൂർ അഡീഷണൽ പ്രോജക്ട് ഓഫീസ് പരിധിയിൽ വരുന്ന അങ്കണവാടികളിലെ ഒഴിവുകളിലേക്കുളള മുൻഗണനാപട്ടികയിലേക്ക് പരിഗണിക്കുന്നതിന് തൃക്കലങ്ങോട്, തിരുവാലി പാണ്ടിക്കാട്, പഞ്ചായത്തുകളിൽ അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നതിനായി സൗജന്യമായി സ്ഥലം വിട്ടു നൽകിയവരുടെയും, അങ്കണവാടി ജീവനക്കാരിയായിരിക്കെ മരിച്ചവരുടെയും ആശ്രിതർക്ക് അപേക്ഷ നൽകാം. അപേക്ഷ പത്തിന് വൈകീട്ട് അഞ്ചിനു മുമ്പായി ബന്ധപ്പെട്ട രേഖകൾ സഹിതം ശിശു വികസന പദ്ധതി ഓഫീസർ വണ്ടൂർ അഡീഷണൽ, കാരക്കുന്ന്, തൃക്കലങ്ങോട് പി.ഒ. മുമ്പാകെ സമർപ്പിക്കണം.
പി.എൻ.എക്‌സ്.4700/19

date