Skip to main content

വ്യാവസായിക സുരക്ഷിതത്വ അവാർഡിന് അപേക്ഷിക്കാം

അപകടരഹിത ആരോഗ്യ സുരക്ഷിതത്വ തൊഴിലിടം എന്ന ലക്ഷ്യം മുൻനിർത്തി മികച്ച തൊഴിൽ സാഹചര്യമൊരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നൽകുന്ന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡിന് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി വ്യക്തിഗത അവാർഡുകൾ ഉൾപ്പെടെ 38 അവാർഡുകൾക്കാണ് 2019 വർഷത്തെ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.  അപേക്ഷയും വിശദവിവരങ്ങളും  www.fabkerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.  പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം വകുപ്പിന്റെ ഡിവിഷണൽ ഇൻസ്‌പെക്ടർ ഓഫീസുകളിൽ ജനുവരി 20ന് മുമ്പ് സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക് ഡിവിഷണൽ ഓഫീസുകളുമായി ബന്ധപ്പെടുക.  ഫോൺ: 0471-2441597.

പി.എൻ.എക്‌സ്.4707/19

date