Skip to main content

ദേശീയ പ്രകൃതി ചികിത്സാ ദിനാഘോഷം:  ബോധവത്ക്കരണവും മെഡിക്കല്‍ ക്യാമ്പും നടന്നു

ആലപ്പുഴ: ഭാരതീയ ചികത്സാ വകുപ്പ്, നാഷ്ണല്‍ ആയുഷ് മിഷന്‍, മുഹമ്മ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടന്നു. ദേശീയ പ്രകൃതി ചികിത്സാ ദിനാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പകര്‍ച്ച വ്യാധികളും ജീവിതശൈലി രോഗങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രകൃതി ചികിത്സയിലൂടെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ബോധവല്‍ക്കരണ ക്ലാസിന്റെയും മെഡിക്കല്‍ ക്യാമ്പിന്റെയും ഉദ്ഘാടനം മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. പ്രിയേഷ് കുമാര്‍ നിര്‍വഹിച്ചു. ഡോ. കിച്ചു രവീന്ദ്രന്‍ ക്ലാസ്സ് നയിച്ചു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍,  വൈസ് പ്രസിഡന്റ് മായ മജു,  വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി. സതീശന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു രാജീവ്, ജിജി ജോണ്‍, ഡോ. ചിത്ര ജെയിംസ്, ഡോ. വിഷ്ണു മോഹന്‍ ഡോ. ശരണ്യ എ.ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രോഗങ്ങള്‍ക്കനുസൃതമായ പ്രായോഗിക പാചക പരിശീലനവും പരിപാടിയുടെ ഭാഗമായി നടന്നു

date