Skip to main content

പരിശീലന ക്യാമ്പ് സമാപിച്ചു

ആലപ്പുഴ: നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടത്തിയ സപ്തദിന ജീവിത നൈപുണ്യ പരിശീലന ക്യാമ്പ് സമാപിച്ചു. മികച്ച ക്യാമ്പ് അംഗങ്ങളായി ഉനൈസ്, നിലോഫര്‍ എന്നിവരെ തിരഞ്ഞെടുത്തു. കുട്ടികള്‍ക്കുള്ള സമ്മാന ദാനം നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ നിര്‍വ്വഹിച്ചു. സമാപന സമ്മേളനത്തില്‍ നഗരസഭാധ്യക്ഷന്‍ മുഖ്യാതിഥിയായി. നഗരസഭാംഗം കെ.എ. സാബു അധ്യക്ഷത വഹിച്ചു. നെഹ്‌റു യുവ കേന്ദ്ര ജില്ല കോ-ഓര്‍ഡിനേറ്റര്‍ വിവേക് ശശിധരന്‍, സി. കൃഷ്ണകുമാര്‍, ഷൈന്‍ കെ.എസ്., ശ്രീഹരി ഗിരി, വിഷ്ണു കെ.എസ്. എന്നിവര്‍ പ്രസംഗിച്ചു.

date