Skip to main content

സ്റ്റുഡന്റ് ലീഡേഴ്‌സ് കോണ്‍ക്ലേവില്‍ പങ്കെടുക്കാം

സംസ്ഥാന വികസന നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചീഫ് മിനിസ്റ്റേഴ്‌സ്- സ്റ്റുഡന്റ്‌സ് ലീഡേഴ്‌സ് കോണ്‍ക്ലേവ് പരിപാടിയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍  2020 ജനുവരി ആറിന് കോഴിക്കോട് ഫാറൂക്ക് കോളേജില്‍ യൂണിയന്‍ പ്രതിനിധികളുമായി ആശയവിനിമയം നടത്തും. കണ്ണൂര്‍,കോഴിക്കോട്,കാര്‍ഷിക -വെറ്റിനറി,മലയാളം,സംസ്‌കൃത,കേരള കലാമണ്ഡലം സര്‍വ്വകലാശാലകളിലെ യുണിയന്‍ പ്രതിനിധികളും ഇവയുടെ കീഴില്‍ വരുന്ന സ്വാശ്രയ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ എല്ലാ അഫിലിയേറ്റഡ് കോളേജുകളിലെയും യൂണിയന്‍ ചെയര്‍മാന്‍,ജനറല്‍ സെക്രട്ടറി എന്നിവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം.അപേക്ഷിക്കാനുള്ള അവസാന തിയ്യതി  2020 ജനുവരി ഒന്നുവരെ ദീര്‍ഘിപ്പിച്ചു. http://www.collegiateedu.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രിന്‍സിപ്പളിന്റെ സാക്ഷ്യപത്രം സഹിതം leadersconclaveclt@gmail.com എന്ന മെയിലിലേക്ക് അയക്കണം.

date