Skip to main content

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ പെരുമ്പളം പഞ്ചായത്തിന് കിരീടം 

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ പെരുമ്പളം ഗ്രാമപഞ്ചായത്ത് ഓവര്‍ ഓള്‍ കിരീടം കരസ്ഥമാക്കി. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല സെല്‍വരാജ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോര്‍ഡിനേറ്റര്‍ റ്റി.റ്റി. ജിസ്‌മോന്‍, പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ഹരിക്കുട്ടന്‍, പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കുടയ്ക്കല്‍, തൈക്കാട്ടുശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ്, പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷിബു, അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സുബൈര്‍, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date