Skip to main content

തണ്ണീര്‍മുക്കം പഞ്ചായത്തിന്‍റെ വികസനോത്സവത്തിന് നാളെ തുടക്കം

ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് നടത്തുന്ന 'വികസനോത്സവം 2020'ന് നാളെ ( ജനുവരി 1ന് ) തുടക്കമാകും. ഒരു മാസത്തെ വികസന പരിപാടികള്‍ക്കാണ് ഇതോടെ തുടക്കമാകുന്നത്. വെള്ള്യാകുളം എന്‍.എസ്.എസ് കരയോഗം ഹാളില്‍ വൈകിട്ട് 3ന് നടക്കുന്ന പരിപാടി അഡ്വ. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ് ജ്യോതിസ് അധ്യക്ഷത വഹിക്കും.
വികസനോത്സവത്തിന്റെ ഭാഗമായി അര ലക്ഷം വൃക്ഷ തൈകള്‍ വിതരണം ചെയ്യും. പുനര്‍ജനി, ഹരിതം തുടങ്ങിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് വൃക്ഷ തൈകള്‍ വിതരണം ചെയ്യുന്നത്. കപ്പ, വാഴ, തെങ്ങിന്‍ തൈ ഉള്‍പ്പെടെ ഒരു വീടിന് 50 പച്ചക്കറി തൈകള്‍ വീതം നല്‍കും. ഇതിനായി കുടുംബ ശ്രീ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 6 കോടി രൂപയുടെ റോഡ് വികസന പ്രവര്‍ത്തനങ്ങളും ഈ കാലയളവില്‍ നടക്കും. ജനുവരി മൂന്നിന് വൈകിട്ട് മൂന്നു മണിക്ക് കക്ക പുനരുജ്ജിവന പദ്ധതിക്കും തുടക്കം കുറിയിക്കും. ഇതിന്റെ ഭാഗമായി 5 ലക്ഷത്തോളം കക്ക കുഞ്ഞുങ്ങളെ വേമ്പനാട്ടു കായലില്‍ നിക്ഷേപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഭിന്നശേഷിക്കാരുടെ കലാമേള, കൊയിത്തുത്സവം, തോടുകളുടെ പുനരുജ്ജീവന പദ്ധതി, മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ പരിപാലന പരിപാടി, വെമ്പനാട്ട് കായല്‍ ശുചീകരണം, ദുരന്ത കര്‍മ സേന രൂപീകരണം തുടങ്ങി വിവിധ പദ്ധതികള്‍ വികസനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
പഞ്ചായത്തിന്റെ 23 വാര്‍ഡിലെ യൂത്ത് ക്ലബുകള്‍ക്ക് സൗജന്യ വൈഫൈ കണക്ഷന്‍ നല്‍കും. പേപ്പര്‍ രഹിത പഞ്ചായത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് സൗജന്യ വൈഫൈ നല്‍കുന്നത്. ബിഎസ്എന്‍എലിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ക്ലബുകള്‍ക്ക് സൗജന്യ സ്‌പോര്‍ട്‌സ് കിറ്റും വികസനോത്സവത്തിന്റെ ഭാഗമായി നല്‍കും. വിവിധ വകുപ്പുകള്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവ. മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലേക്ക് ആവശ്യമായ ലെപ്റ്റോ സ്പൈറാ ഒരുഗ്രാം എലീസടെസ്റ്റ് കിറ്റുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍, ഗവ. ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തില്‍ ജനുവരി 14 ഉച്ചയ്ക്ക് ഒന്നുവരെ ക്വട്ടേഷന്‍ നല്‍കാം.ഫോണ്‍: 0477-2282015.

 

ടെന്‍ഡര്‍ ക്ഷണിച്ചു

 

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം വിധേയമാകുന്ന രോഗികള്‍ക്ക് സര്‍ജിക്കല്‍ ഇംപ്ലാന്‍റ്സ് വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച കവറുകളില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം കൊടുക്കുന്ന അവസാന തീയതി ജനുവരി മൂന്നിന് ഉച്ചയ്ക്ക് ഒരു മണി. നാലിന് 12 മണി വരെ ടെന്‍ഡര്‍ സ്വീകരിക്കും. വിശദവിവരത്തിന് ഫോണ്‍: 0477- 2253324.

 

-ടെന്‍ഡര്‍ ക്ഷണിച്ചു

 

ആലപ്പുഴ: ജില്ല പഞ്ചായത്തിന്‍റെ പൊതുമരാമത്ത് പ്രവൃത്തികള്‍ (32 എണ്ണം) ചെയ്യുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഒറിജിനല്‍ പ്രമാണങ്ങള്‍ രജിസ്റ്റേര്‍ഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് ആയി ലഭിക്കേണ്ട അവസാന തീയതി ജനുവരി ആറ് ഉച്ചയ്ക്ക് ഒന്നുവരെയാണ്. ജനുവരി ഏഴിന് രാവിലെ 10 മണിക്ക് ഓണ്‍ലൈനായി തുറക്കും. വിശദവിവരങ്ങള്‍ക്ക് www.etenders.kerala.gov.inഎന്ന വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ല പഞ്ചായത്ത് കാര്യാലയം, എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയം എന്നിവിടങ്ങളില്‍ ലഭിക്കും.ഫോണ്‍: 0477-2263746.

 

date