Skip to main content

വൈദ്യുതി അദാലത്ത് സംഘാടക സമിതി രൂപീകരിച്ചു.

   സംസ്ഥാന വൈദ്യുതി ബോര്‍ഡ് ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന വൈദ്യുതി അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. ജനുവരി 11 ന് കല്‍പ്പറ്റയിലാണ് സംസ്ഥാനതല ഉദ്ഘാടനം. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും.  സംഘാടന സമിതി രൂപീകരണ യോഗം സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്നു. എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും വൈദ്യുതി വകുപ്പ് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ ജനറല്‍ കണ്‍വീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ അംഗങ്ങളായിരിക്കും. ഇതോടൊപ്പം ഏഴ് ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്.
 
      ജനുവരി 11 മുതല്‍ ഫെബ്രുവരി 15 വരെയാണ് സംസ്ഥാനത്ത് വൈദ്യുതി അദാലത്ത് നടത്തുന്നത്. മുഴുവന്‍ അദാലത്തുകളിലും മന്ത്രി നേരിട്ട് പങ്കെടുക്കും.  പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിച്ചു തുടങ്ങി.പ്രോപ്പര്‍ട്ടി ക്രോസിംഗ്, മരംമുറി നഷ്ടപരിഹാരം,ഫോറസ്റ്റ് ക്ലിയറന്‍സ്,സര്‍വ്വീസ് ലൈന്‍/പോസ്റ്റ് മാറ്റി സ്ഥാപിക്കല്‍, ബില്ല്, താരിഫ് സംബന്ധമായ പരാതികള്‍, കുടുശ്ശിക നിവാരണം, റവന്യൂ റിക്കവറി, വോള്‍ട്ടേജ് ക്ഷാമം തുടങ്ങിയ പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. പരാതികള്‍ സെക്ഷന്‍ ഓഫീസുകളിലാണ് സമര്‍പ്പിക്കേണ്ടത്.
    യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരായ സനിത ജഗദീഷ്, ടി.എല്‍ സാബു, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ ക്രിസ്റ്റി.കെ. എബ്രഹാം, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date