Skip to main content

റീ ബില്‍ഡ് കല്‍പ്പറ്റ അവലോകന യോഗം ചേര്‍ന്നു

    കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ  പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും ആനുകൂല്യ വിതരണവും  സംബന്ധിച്ച വിലയിരുത്തല്‍ കളക്ട്രറ്റ് പഴശ്ശി ഹാളില്‍ യോഗം ചേര്‍ന്നു. പ്രളയത്തില്‍ വീട് പൂര്‍ണ്ണമായും ഭാഗീകമായും നഷ്ടപ്പെട്ടവര്‍ക്കുളള ധനസഹായം വിതരണം ചെയ്യുന്നതിനുളള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ 317 വീടുകളാണ് നിര്‍മ്മിക്കാനുള്ളതെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. റീ ബില്‍ഡ് കല്‍പ്പറ്റ  സ്‌പോണ്‍സര്‍മാരുടെ യോഗം ജനുവരി 23 ന് ചേരാനും തീരുമാനിച്ചു. എ.ഡി.എം തങ്കച്ചന്‍ ആന്റണി, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

date