പ്ലാസ്റ്റിക്കിനെതിരേ ബോധവത്കരണവുമായി ജില്ലാതല ഓഫീസര്‍മാര്‍ക്ക് തുണി സഞ്ചി
പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ ഉപേക്ഷിക്കണമെന്ന സന്ദേശവുമായി ജില്ലാതല ഓഫീസര്‍മാര്‍ക്ക് തുണി സഞ്ചി വിതരണം ചെയ്തു. ജനുവരി ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കുകള്‍ സംസ്ഥാനത്ത് നിരോധിക്കുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക്ക് ഉപേക്ഷിക്കൂ എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റിലെ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണറുടെ(ജനറല്‍) ഓഫീസിലെ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് തുണിസഞ്ചികള്‍ വിതരണം ചെയ്തത്. രാജു ഏബ്രഹാം എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന തുണി സഞ്ചി വിതരണത്തിന്റെ ഉദ്ഘാടനം എ.ഡി.എം അലക്‌സ് പി.തോമസ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി ജഗല്‍ കുമാറിന് നല്‍കി നിര്‍വഹിച്ചു.
ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത ജില്ലാതല ഓഫീസര്‍മാര്‍ക്കാണ് തുണി സഞ്ചി വിതരണം ചെയ്തത്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പ്രകൃതിക്ക് ദോഷകരമാണെന്നും ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ജനങ്ങളെ ബോധവാന്മാരാക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് തുണിസഞ്ചികള്‍ വിതരണം ചെയ്തതെന്ന് എ.ഡി.സി(ജനറല്‍) കെ.കെ വിമല്‍ രാജ് പറഞ്ഞു. എഡിസി(പിഎ) വിനോദ് കുമാര്‍, ജില്ലാ തല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments