Post Category
വാക് ഇന്‍ ഇന്റര്‍വ്യൂ
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ബയോളജി, ഹിന്ദി വിഷയങ്ങളിലെ അവധി ഒഴിവുകളിലേക്ക് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഈമാസം 30ന് നടക്കും. ബയോളജിയില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, ബി.എഡ് എന്നിവയാണ് യോഗ്യത. ഹിന്ദി അധ്യാപകര്‍ക്ക് 50 ശതമാനം മാര്‍ക്കോടെ ഹിന്ദിയില്‍ ബിരുദവും ബി.എഡുമാണ്് യോഗ്യത.
ഉദ്യോഗാര്‍ഥികള്‍ രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകള്‍, അംഗീകാര പത്രം എന്നിവയുടെ ഒറിജിനലും പകര്‍പ്പും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ബയോളജി തസ്തികയില്‍ പ്രതിമാസം 27500 രൂപയും, ഹിന്ദി തസ്തികയില്‍ 26250 രൂപയുമാണ് ശമ്പളം.
date
- Log in to post comments