ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്: ഇന്ത്യയുടെ നാള്‍വഴികള്‍ ചര്‍ച്ച ചെയ്ത് ആദ്യദിനം
ചരിത്രം പുതിയ മാനം തേടുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ചരിത്രത്തിന്റെ നാള്‍വഴികള്‍ ചര്‍ച്ച ചെയ്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ ആദ്യ ദിനം. പ്രാചീന ഇന്ത്യ, മധ്യകാല ഇന്ത്യ, ആധുനിക ഇന്ത്യ, വര്‍ത്തമാനകാല ഇന്ത്യ, പുരാവസ്തുവിജ്ഞാനീയം, ഇന്ത്യക്കുപുറത്തുള്ള രാജ്യങ്ങള്‍ എന്നിങ്ങനെ ആറു സെഷനുകളിലായാണ് മൂന്നു ദിവസങ്ങളില്‍ പ്രബന്ധാവതരണം നടക്കുന്നത്. ഒരോ വിഷയങ്ങളിലും 30 ഓളം പ്രബന്ധങ്ങളാണ് ആദ്യ ദിനത്തില്‍ അവതരിപ്പിച്ചത്. നദീതട സംസ്‌കാരവും ജീവിതങ്ങളും സംബന്ധിച്ച പ്രബന്ധങ്ങളാണ് പുരാവസ്തു വിജ്ഞാനീയത്തില്‍ അവതരിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ജോലി സാധ്യകളും സാമൂഹികാവസ്ഥയും വര്‍ത്തമാനകാല വിഭാഗത്തില്‍ ചര്‍ച്ചയായി. പുരാതന ഇന്ത്യയിലെ ജോലിയുടെയും സമ്പദ് വ്യവസ്ഥയുടെയും നാള്‍വഴികള്‍ ചര്‍ച്ച ചെയ്ത് പ്രാചീന ഇന്ത്യ വിഭാഗവും സമ്പന്നമായി.
ഞായറാഴ്ച വൈകുന്നേരം ആറിന് സെമിനാറില്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ്, പ്രൊഫ. കെ.എം. ശ്രിമാലി, പ്രൊഫ. സുഗതാ ബോസ് എന്നിവര്‍ പങ്കെടുക്കും. ഇന്ത്യന്‍ സ്ത്രീചരിത്രത്തിന്റെ പുനര്‍രചന എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഞായറാഴ്ച സമാപിക്കും. അലിഗഡ് ഹിസ്റ്റോറിയന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള ചരിത്രചര്‍ച്ചയുടെ സംയോജകന്‍ ഡോ. സെബാസ്റ്റ്യന്‍ ജോസഫാണ്. ഡോ. രാജന്‍ ഗുരുക്കള്‍, പ്രൊഫ. കേശവന്‍ വെളുത്താട്ട്, പ്രൊഫ. കെ.എന്‍.ഗണേശ്, പ്രൊഫ. മൈക്കിള്‍ തരകന്‍, പ്രൊഫ. സനല്‍ മോഹനന്‍, ഡോ. കെ.എസ്.മാധവന്‍, ഡോ. ബര്‍ട്ടന്‍ ക്ലീറ്റസ്, ഡോ. മാളവിക ബിന്നി എന്നിവര്‍ പങ്കെടുക്കും.
- Log in to post comments