Skip to main content

കരട് വോട്ടര്‍പട്ടിക

ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പഞ്ചായത്ത്, താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ കരട് വോട്ടര്‍ പട്ടിക പരിശോധിക്കാം.
പുതുതായി പേര് ചേര്‍ക്കുന്നതിനും നിലവിലുള്ള തിരുത്തലുകള്‍ വരുത്തുന്നതിനും ബൂത്ത് മാറുന്നതിനും ജനുവരി 15ന് മുന്‍പായി ഇലക്ഷന്‍ കമ്മീഷന്റെ www.nvsp.in എന്ന വെബ്‌സൈറ്റില്‍ സ്വന്തമായോ, അടുത്തുള്ള അക്ഷയ കേന്ദ്രം മുഖേനയോ ഓണ്‍ലൈനായി അപേക്ഷിക്കാം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് അഭ്യര്‍ഥിച്ചു.

 

date