Skip to main content

പരിശീലനം

കോന്നി സിഎഫ്ആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം, ഗുണനിലവാരം, വിപണനം, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച് ജനുവരി ആറു മുതല്‍ 10 വരെ പരിശീലനം നല്‍കും. അപേക്ഷകര്‍ ഭക്ഷ്യസംസ്‌കരണം, വിപണനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും താല്‍പര്യമുള്ളവര്‍ ആയിരിക്കണം. നിലവില്‍ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2241144 എന്ന നമ്പരില്‍ ബന്ധപ്പെടണം.
 

date