കണ്ണൂര്‍ അറിയിപ്പുകള്
കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള
പ്രതിദിന നറുക്കെടുപ്പ് വിജയികള്‍
ക്രിസ്തുമസ്-ന്യൂ ഇയറിനോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി പ്രദര്‍ശന വിപണ മേളയിലെ പ്രതിദിന നറുക്കെടുപ്പിലെ ഡിസംബര്‍ 28 ലെ സമ്മാന വിജയികള്‍. കൂപ്പണ്‍ നമ്പര്‍, പേര് എന്ന ക്രമത്തില്‍. 182 - വിഷ്ണു പ്രസാദ്, 34543 - ഗാഥ, 735 - എല്‍ ശ്രീലേഖ. വിജയികള്‍ സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിനായി ഡിസംബര്‍ 31 ന് മുമ്പ് രേഖകള്‍ സഹിതം പൊലീസ് മൈതാനിയിലുള്ള പ്രദര്‍ശന വിപണന മേള പവലിയന് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഏഴാമത് സാമ്പത്തിക സെന്‍സസ്;
ഉദ്ഘാടനം 30 ന്
ഏഴാമത് സാമ്പത്തിക സെന്‍സസിന് ഡിസംബര്‍ 30 ന് ജില്ലയില്‍ തുടക്കമാകും. രാവിലെ 11 മണിക്ക് ജില്ലാ കലക്ടറില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് ഉദ്ഘാടനം.
റോഡ് പ്രവൃത്തി ഉദ്ഘാടനം
വാരം കടാങ്കോട് കരിക്കിന്കണ്ടിചിറ റോഡ് പ്രവൃത്തി ഉദ്ഘാടനം ജനുവരി അഞ്ചിന് ഉച്ചയ്ക്ക് 12 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നിര്‍വഹിക്കും. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനാകും.
റോഡ് ബിഎംബിസി മെക്കാര്‍ഡം പുനരുദ്ധാരണ പ്രവൃത്തിക്കായി മൂന്ന് കോടിയുടെ ഭരണാനുമതിയും ലഭിച്ചു. 5.5 മീറ്റര്‍ വീതിയില്‍ നാല് കിലോമീറ്റര്‍ നീളത്തിലാണ് റോഡ് മെക്കാഡം ടാര്‍ ചെയ്യുന്നത്. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ പ്രത്യേക അഭ്യര്‍ഥന പരിഗണിച്ചാണ് പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടി രൂപയുടെ ഭരണാനുമതി നല്‍കിയത്.
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബര്‍ 31 ന് ഉച്ചക്ക് ശേഷം 2.30 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
സൗജന്യ പരിശീലനം
റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മൊബൈല്‍ ഫോണ്‍ സര്‍വീസിങ് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 16 ന് ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലനത്തില്‍ സൗജന്യ താമസ സൗകര്യവും ഭക്ഷണവും ലഭിക്കും. താല്പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പി ഒ കാഞ്ഞിരങ്ങാട്, കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ജനുവരി ആറിനകം അപേക്ഷ സമര്‍പ്പിക്കണം. ബി പി ല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്പര്യപ്പെടുന്നവര്ക്കും മുന്‍ഗണന. ഇന്റര്‍വ്യൂ ജനവരി 11 ന്. ഫോണ്‍: 0460 2226573, 9747439611, 9961336326, 8301995433, 8547682411, 8547325448.
വനിതാ കമ്മീഷന് അദാലത്ത്
വനിതാ കമ്മീഷന് അദാലത്ത് ജനുവരി 16 ന് രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.
വയര്‍മാന്‍മാരുടെ സേവനം ലഭിക്കും
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നിന്നും ജില്ലയിലെ സി ക്ലാസ് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് ജനുവരി ഒന്ന് മുതല്‍ രണ്ട് വീതം വയര്‍മാന്‍മാരുടെ സേവനം ലഭിക്കും. സേവനം ആവശ്യമുള്ളവര്‍ ഒരു വയര്‍മാന്‍ 225 രൂപ നിരക്കില്‍ 0043-800-99 എന്ന ശീര്‍ഷകത്തില്‍ ഫീസ് അടച്ച രശീതി, അസ്സല് കോണ്ട്രാക്ടര് ലൈസന്‍സ്, വയര്‍മാന്‍ പെര്‍മിറ്റ്, സ്റ്റാഫ് രജിസ്റ്റര്‍ എന്നിവ സഹിതം നേരിട്ട് ഓഫീസില്‍ ഹാജരായി സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
- Log in to post comments