Skip to main content

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്  ഇനി ഐ.എസ്.ഒ നിറവില്‍

 

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് ഇനി ഐ.എസ്.ഒ തിളക്കം. ടി.വി  ഇബ്രാഹിം എം.എല്‍.എ ഔദ്യേഗിക പ്രഖ്യാപനം നിര്‍വഹിച്ചു. ലൈഫ് കുടുംബ സംഗമത്തിന്റെ സംഘാടക സമിതി യോഗവും  ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു.  വിശ്രമമുറി, കുടിവെള്ളം, മുലയൂട്ടല്‍ മുറി, വായനാമുറി, സ്ത്രീ സൗഹൃദടോയ്‌ലറ്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ള ഏതു ഫയലും വളരെ വേഗത്തില്‍ ലഭിക്കുന്നതിനുള്ള ക്രമീകരണം ബ്ലോക്കിലെ സ്റ്റോര്‍ റൂമില്‍ സജ്ജീകരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ മണ്ണറോട്ട് ഫാത്തിമ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ ജമീല മന്ത്രമ്മല്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ബി.ഡി.ഒ പ്രദീപ് കുമാര്‍, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ രജനി തുടങ്ങിയവര്‍ പങ്കെടുത്തു.
 

date