Skip to main content
ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നിന്നും ശിവഗിരി തീര്‍ഥാടന സമ്മേളന വേദിയില്‍ സ്ഥാപിക്കാനുള്ള ഗുരുദേവ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര  ആലുവ അദ്വൈതാശ്രമത്തിലെ ശിവസ്വരൂപാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.

മൂലൂര്‍ സ്മാരകത്തില്‍ നിന്നും ഗുരുദേവ വിഗ്രഹ രഥഘോഷയാത്ര തുടങ്ങി

ശിവഗിരി തീര്‍ഥാടന സമ്മേളന വേദിയില്‍ സ്ഥാപിക്കാനുള്ള ഗുരുദേവ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര  ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നിന്നും പുറപ്പെട്ടു. മൂലൂര്‍ സ്മാരകത്തില്‍ നടന്ന സമ്മേളനവും രഥഘോഷയാത്രയുടെ ഉദ്ഘാടനവും ആലുവ അദ്വൈതാശ്രമത്തിലെ ശിവസ്വരൂപാനന്ദ സ്വാമി
നിര്‍വഹിച്ചു.  

മൂലൂര്‍ സ്മാരക കമ്മിറ്റി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ.സി. രാജഗോപാലന്‍  അധ്യക്ഷത വഹിച്ച യോഗത്തില്‍
പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണകുറുപ്പ്, മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. സുലോചന, ബ്ലോക്ക് പഞ്ചായത്ത് അംഗം പിങ്കി ശ്രീധര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.ആര്‍ ബാലന്‍, കെ.എന്‍ രാധാചന്ദ്രന്‍, മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ്, ശിവഗിരി തീര്‍ഥാടനം ചീഫ് കോ ഓ-ഓഡിനേറ്റര്‍ എം.ബി ശ്രീകുമാര്‍, ബുക്ക് മാര്‍ക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രന്‍, മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് പി.വി മുരളീധരന്‍, കോഴഞ്ചേരി എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് കെ.എന്‍ മോഹന്‍ബാബു, പന്തളം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് എ.വി ആനന്ദരാജന്‍, പത്തനംതിട്ട എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി ഡി. അനില്‍ കുമാര്‍, മൂലൂര്‍ സ്മാരക മാനേജിംഗ് കമ്മിറ്റി അംഗം റ്റി.വി സ്റ്റാലിന്‍, ജിഷാ സുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍വീനറും ക്യാപ്റ്റനുമായ കാരിത്തോട്ട 1206-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം പ്രസിഡന്റ് എം.സജീവ് തീര്‍ഥാടന ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. ശിവഗിരി തീര്‍ഥാടനം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് സരസകവി മൂലൂരിന്റെ ഭവനമായ കേരള വര്‍മ്മ സൗധത്തില്‍ നിന്ന് 87 വര്‍ഷം മുന്‍പ് അഞ്ചു പേര്‍ ചേര്‍ന്നാണ് തീര്‍ഥാടനം ആരംഭിച്ചത്.
 

date