Skip to main content

സൂഫി സംഗീതത്തിന്റെ ലയത്തില്‍ 'സൂര്യ മലബാര്‍ കാര്‍ണിവല്‍' മേള ജനകീയോത്സവമായി തുടരുന്നു

 

പ്രളയാനന്തര പുനര്‍നിര്‍മ്മിതിക്കൊപ്പം ആഘോഷത്തിന്റേയും ഐക്യത്തിന്റേയും കൈകോര്‍ക്കലായി ജില്ലാ ഭരണകൂടവും  ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന 'സൂര്യ മലബാര്‍ കാര്‍ണിവല്‍'. വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്കൊപ്പം ഭക്ഷ്യ വിപുലതയും കലാ വിസ്മയങ്ങളുമായി നടക്കുന്ന കാര്‍ണിവല്‍ സന്ദര്‍ശകര്‍ക്ക് വ്യത്യസ്ത അനുഭവമാവുകയാണ്.

മേളയുടെ മൂന്നാം ദിവസം സൂഫി സംഗീതത്താല്‍ കോട്ടക്കുന്ന് ലയ സാന്ദ്രമായി. മലയാള സൂഫി സംഗീതത്തിന്റെ വശ്യതയുമായി ഇമാം മജ്ബൂറിന്റേയും സമീര്‍ ബിന്‍സിയുടേയും സംഘം വേദി നിറഞ്ഞപ്പോള്‍ പ്രധാന കവാടത്തിനു പിറകിലെ തുറന്ന വേദിയില്‍ മേളയൊരുക്കിയത് ഇതുവരെ അനുഭവിച്ചറിയാത്ത ആസ്വാദനത്തിന്റെ വ്യത്യസ്ത തലമാണ്. മേളയിലൊരുക്കിയ വിവിധ സ്റ്റാളുകളില്‍ ജന സഹസ്രങ്ങളാണ് സന്ദര്‍ശകരായെത്തിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും സ്വകാര്യ സംരംഭകരുടേയും സ്റ്റാളുകളില്‍ സന്ദര്‍ശക തിരക്കാണ് ആരംഭം മുതല്‍ അനുഭവപ്പെടുന്നത്.
ജനകീയതയുടെ വികസന പ്രയാണത്തിലേക്കുള്ള ചൂണ്‍ുപലകയായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ സ്റ്റാളും ശ്രദ്ധേയമാവുന്നു. നവകേരള സൃഷ്ടി ലക്ഷ്യമിട്ടു സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ പൊതുജനങ്ങള്‍ക്കു നേരിട്ടറിയാനുള്ള അവസരമാണ് സ്റ്റാളിലുള്ളത്. സര്‍ക്കാറിന്റെ വിവിധ പ്രസിദ്ധീകരണങ്ങള്‍ പരിചയപ്പെടാനും സ്വന്തമാക്കുനുമുള്ള അവസരവും സ്റ്റാളിലൊരുക്കിയിട്ടുണ്‍്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, അസിസ്റ്റന്റ് കലക്ടര്‍ രാജീവ്കുമാര്‍ ചൗധരി എന്നിവര്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു.
വ്യാപാര വൈവിധ്യങ്ങളും പുത്തനറിവുകളും നാട്ടു വിവരങ്ങളും സമന്വയിക്കുന്ന സൂര്യ മലബാര്‍ കാര്‍ണിവല്‍ പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങുന്ന ജില്ലയ്ക്ക് പുത്തനാവേശം പകരുകയാണ്. മുഴുവന്‍ ദിവസങ്ങളിലും വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ മുഖ്യ ആകര്‍ഷണമാവുന്നു. ഇന്ന് (ഡിസംബര്‍ 31) കോട്ടക്കുന്നിന്റെ സായന്തനം വയലിന്‍ ഫ്യൂഷന്‍ മ്യൂസിക്കും പരമ്പരാഗത ചൈനീസ് നൃത്തവും സമ്പന്നമാക്കും. ശ്രീകാന്ത് ആലങ്കോടിന്റേയും സണ്‍റൈസ് ഡാന്‍സ് കമ്പനിയുടേയും നേതൃത്വത്തിലാണ് സാംസ്‌ക്കാരിക പരിപാടികള്‍.
 

date