Skip to main content

ദത്തെടുത്ത കുടുംബങ്ങള്‍ മലപ്പുറത്ത് ഒത്തുചേര്‍ന്നു

 

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'സ്‌നേഹ സ്പര്‍ശം' പരിപാടിയില്‍ ബാലനീതി നിയമ പ്രകാരം കുട്ടികളെ ദത്തെടുത്ത കുടുംബങ്ങളും കുട്ടികളും ഒത്തു ചേര്‍ന്നു.  മലപ്പുറം പാണക്കാട് ഹാദിയ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സംഗമം ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം അഡ്വ: നസീര്‍ ചാലിയം   ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ: ഷാജേഷ് ഭാസ്‌ക്കര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ മുഖ്യാതിഥിയായിരുന്നു. 
കുട്ടികളുടെ പരിചരണത്തിലും കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്ക് വേണ്‍ അവബോധം നല്‍കുന്നതിനും ദത്തെടുത്ത കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്നതിനുമാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് സ്‌നേഹ സ്പര്‍ശം എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചത്.
 ജില്ലാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഹാജറുമ്മ ടീച്ചര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ചലി,  പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫസല്‍ പുള്ളാട്ട്, ജെ.ജെ.ബി. അംഗങ്ങളായ അഡ്വ: ഹാരിസ് പഞ്ചിളി, അഡ്വ: മാജിത, സി.ഡെബ്ല്യൂ.സി അംഗങ്ങളായ തനൂജ ബീഗം, അഡ്വ: ബീനാ രാജന്‍, അഡ്വ: ഷഹനാസ് ബീഗം, അഡ്വ: ധാനദാസ്, തുടങ്ങിയവര്‍ സംസാരിച്ചു. തൃശ്ശൂര്‍ കിലാ ഫാക്കല്‍റ്റി എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ എ.പി ഹംസകുട്ടി 'സന്തുഷ്ട കുടുംബം' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. 'കുട്ടികൂട്ടം' എന്ന പേരില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അംഗങ്ങളായ റോസ്മിന്‍, സജില, എബ്രഹാം ലിങ്കണ്‍, ഫാരിഷ, എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വിവിധ മത്സരങ്ങളും കലാ പരിപാടികളും സംഘടിപ്പിച്ചു. 
 

date