Skip to main content
അലിഗർ ഹിസ്റ്റോറിയൻസ് സൊസൈറ്റി സംഘടിപ്പിച്ച ഇന്ത്യയിലെ സ്ത്രീകൾ എന്ന വിഷയത്തിൽ ജെ എൻ യു പ്രൊഫസർ കും കും റോയ് പ്രബന്ധം അവതരിപ്പിക്കുന്നു

സ്ത്രീകളുടെ അവകാശങ്ങളും അവസ്ഥകളും ചർച്ച ചെയ്ത് ചരിത്ര കോൺഗ്രസ്സ്

മഹാഭാരതം മുതൽ ഇന്ന് വരെ ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകളുടെ അവകാശങ്ങളും അവസ്ഥകളും ചർച്ച ചെയ്ത് ചരിത്ര കോൺഗ്രസ്സിന്റെ രണ്ടാം ദിനം. അലിഗർ ചരിത്ര സൊസൈറ്റിയായിരുന്നു ചർച്ച സംഘടിപ്പിച്ചത്. 

നാളിതുവരെയായി ഇന്ത്യയിലെ സ്ത്രീ-പുരുഷ ബന്ധങ്ങളെയും രാജഭരണകാലം തൊട്ട് സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെയും സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനങ്ങളിലുണ്ടായ ഏറ്റകുറച്ചിലുകളും    ചർച്ചയ്ക്ക് വിധേയമാക്കി. കുടുംബ- മത- സാമൂഹ്യപരമായ സവിശേഷതകൾ കണക്കിലെടുത്താണ് സ്ത്രീകളുടെ  സ്ഥാനം മധ്യകാല ഇന്ത്യയിൽ നിർണയിച്ചിരുന്നത്.  പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾക്കു മേലുള്ള നിയന്ത്രണം രാജ്യം തന്നെ അംഗീകരിച്ചിരുന്നു. ഭർത്താവ് പറയുന്നതിനതീതമായി പ്രവർത്തിക്കുന്ന ഭാര്യയെ വിവാഹമോചനത്തിലൂടെയും ശാരീരികമായ ഉപദ്രവങ്ങളിലൂടെയുമാണ് നേരിട്ടിരുന്നത്. വ്യഭിചാരത്തിൽ ഏർപ്പെട്ട സ്ത്രീകളെ പൊതുഇടങ്ങളിൽ വധശിക്ഷയ്ക്ക് വിധേയമാക്കി. മതം മാറി വിവാഹം ചെയ്യുന്നവർക്കും ശിക്ഷ നടപ്പിലാക്കിയിരുന്നു. സതി,  ജൗഹർ പോലുള്ള അനാചാരങ്ങളും നിലനിന്നിരുന്നു.എങ്കിൽപ്പോലും ഇന്നത്തെ കാലത്തെ അപേക്ഷിച്ച് മധ്യകാലത്തായിരുന്നു സ്ത്രീകൾ സുരക്ഷിതരന്ന് സമകാലീന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ  അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ശദാബ് ഭാനു അഭിപ്രായപ്പെട്ടു. മധ്യകാലം തൊട്ട് പുതിയ കാലത്തേക്ക് വരുമ്പോൾ സ്ത്രീകളുടെ അവകാശങ്ങളും പദവിയും പ്രാധാന്യവുമൊക്കെ    പ്രസ്താവനകളിൽ ഒതുങ്ങുകയാണെന്നും സ്ത്രീകളുടെ സുരക്ഷ ചോദ്യചിഹ്നമാവുകയാണെന്നും ചർച്ചയിൽ വാദങ്ങൾ ഉയർന്നു. മുഗൾ ഭരണകാലത്തെ സ്ത്രീകളുടെ പദവി,  കോളനിവൽക്കരണ കാലത്തെ സ്ത്രീയും ലിഗഭേദവും, കാർഷിക മേഖലയിലെ സ്ത്രീ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളും സെമിനാർ ചർച്ച ചെയ്തു.   ചരിത്രകാരന്മാരായ ഇർഫാൻ ഹബീബ്,  അരുൺ ബന്ദോപാധ്യായ്,  കെ എം ശ്രീമലി ആദിത്യ മുഖർജി,  ഉത്സ പട്നയിക് എന്നിവർ സെമിനാറിന് നേതൃത്വം വഹിച്ചു.  പ്രൊഫസർമാർ, റിസർച്ച് വിദ്യാർത്ഥികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

date